ന്യൂഡല്‍ഹി: സിബിഐ തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാൽ സിസോദിയയുടെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു.
“ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിൽ വന്നു. അവർക്ക് സ്വാഗതം. അവർ എന്റെ വീട് റെയ്ഡ് ചെയ്തു. എന്റെ ഓഫീസ് റെയ്ഡ് ചെയ്തു. എന്റെ ലോക്കർ പരിശോധിച്ചു. എന്റെ ഗ്രാമത്തിൽ പോലും അന്വേഷണം നടന്നു. എനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ എനിക്കെതിരെ ഒന്നും കണ്ടെത്താൻ സാധിക്കുകയുമില്ല” സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, രേഖകൾ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.