മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി വൈസ് ചെയർമാൻ പോളി വിതയത്തിൽ, ഓണം കൺവീനർ ജിമ്മി ജോസഫ്, കോർഡിനേറ്റർസ് ആയ ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, സിംസിന്റെ മുൻ പ്രെസിഡന്റുമാരായ ജേക്കബ് വാഴപ്പള്ളി, ചാൾസ് ആലുക്ക, ബെന്നി വര്ഗീസ്, ബിജു ജോസഫ്, മുൻ ഭരണ സമിതി അംഗങ്ങൾ, സിംസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന സിംസ് ഓണം മഹോത്സവം ഒക്ടോബർ അവസാന വാരം വരെ നീണ്ടു നിൽക്കും. 1500 ഇൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, കേരളത്തിന്റെ തനതായ കലാ കായിക മത്സരങ്ങൾ എന്നിവ രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.






