ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് നേരെ കടുത്ത വംശീയ അതിക്രമം. സിഖ് വംശജനായ ഒരു ടാക്സി ഡ്രൈവർക്ക് നേരെയാണ് അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവള പരിസരത്തുവച്ച് ആക്രമണമുണ്ടായത്. 26 സെക്കന്റ് ദൈർഘ്യമുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഡ്രൈവറെ അധിക്ഷേപിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കാഴ്ചകണ്ട ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. ടാക്സി ഡ്രൈവറെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇദ്ദേഹത്തിന്റെ തലയിലെ സിഖ് വിശ്വാസപ്രകാരമുളള ടർബൻ ആക്രമി തട്ടിത്തെറിപ്പിക്കുകയും ഇയാളുടെ നേരെ ലഘു സ്ഫോടനമുണ്ടാക്കുന്ന വസ്തുക്കൾ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് സിഖ് വംശജനായ ഡ്രൈവറെ അടിക്കുകയും മുഷ്ടികൊണ്ട് ഇടിക്കുകയും ചെയ്തു.
=================================================================================
സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്
http://bit.ly/SubToStarvisionNews
=================================================================================