കായംകുളം: റോഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഇരുചക്ര വാഹനം തടഞ്ഞ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ നമ്പലശ്ശേരിയെ കായംകുളം സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാർ തടഞ്ഞതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റവും നടപടി മരവിപ്പിക്കലും.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വി.ശിവൻകുട്ടി എത്തുന്നതിന്
തൊട്ടുമുമ്പായിരുന്നു സംഭവം. രാവിലെ നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായതിനാൽ മന്ത്രിയുടെ യോഗത്തിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളിന് മുന്നിലെ റോഡിലും പോലീസ്ഗ താഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ ഹെൽമറ്റ് ധരിക്കാതെയാണ് അഷ്കർ സ്കൂട്ടറിലെത്തിയത്. എന്നാൽ പോലീസ് ഇയാളെ അകത്തേക്ക് കടത്തി വിട്ടില്ല. തുടർന്ന് എസ്.ഐയും അഷ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. ഹെൽമെറ്റ് ധരിക്കാത്തതിനും അഷ്കറിനെ പോലീസ് ചോദ്യം ചെയ്തു.