
മനാമ: ബഹ്റൈനില്‍ പോലീസ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ശൂറ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചു.
ശൂറ കൗണ്‍സിലിന്റെ അംഗീകാരത്തെ തുടര്‍ന്ന് ബില്‍ രാജാവിന്റെ പരിഗണനയ്ക്കയച്ചു.
1982ലെ പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണിത്. ഭേദഗതിയോടെ ഇതിന്റെ പേര് ബഹ്റൈന്‍ പോലീസ് നിയമം എന്നായി മാറും.
പോലീസ് സഹായ ഫണ്ട്, ശമ്പളം, പെന്ഷന് എന്നിവയിലടക്കം സമഗ്ര പരിഷ്കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള നിയമ ഭേദഗതിയാണിത്.


