
മനാമ: ബഹ്റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന ആറു മാസത്തെ ചെമ്മീന്‍ പിടുത്ത നിരോധനം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വിയോണ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസ് അറിയിച്ചു.
നിരോധനം ജൂലൈ 31 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. എല്ലാവരും നിരോധന നിയമങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.


