
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ കീടനാശിനികളും വളവും വിറ്റ കേസില്‍ കടയുടമയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി 2,200 ദിനാര്‍ പിഴ ചുമത്തി. കടയിലെ സ്റ്റോക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാള്‍ കാലാവധി കഴിഞ്ഞ കീടനാശിനികളും വളവും വില്‍പ്പന നടത്തുന്നതായും നിയമപരമായ അനുമതിയില്ലാതെ കീടനാശിനികളും വളങ്ങളും ഇറക്കുമതി ചെയ്യുന്നതായും മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. മന്ത്രാലയം അികൃതര്‍ കട പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ചോദ്യം ചെയ്യലില്‍ കടയുടമ കുറ്റം സമ്മതിച്ചിരുന്നു.
