കാലിഫോർണിയ: കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ വെടിവെപ്പ്. വെള്ളിയാഴ്ച മിഷൻ ജില്ലയിലുണ്ടായ വെടിവെപ്പിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോഴടെയാണ് വെടിവെപ്പുണ്ടായത്. തുണിക്കച്ചവടക്കാരൻ നടത്തിയ സ്വകാര്യ പാർട്ടിക്കിടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഒമ്പത് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായും അവർ പരിക്കിനെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കാണ് ഏറ്റതെന്നും സാൻ ഫ്രാൻസിസ്കോ ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് അംഗം പറഞ്ഞു.