
മനാമ: ബഹ്റൈനിലെ വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്തായ) ഒക്ടോബര്‍ 28നും 29നും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു.
സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് ഈ സമയത്ത് വരുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.


