കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു.
വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. സർക്കാർ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അർജുന്റെ കുടുംബം വർഷങ്ങളായി ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസമുണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും അവർ പറഞ്ഞു.
അർജുനുവേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. കർണാടക സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം അറിയിച്ചു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്