ഡാലസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ പരേതനായ തുള്ള കുളത്തിൽ പി റ്റി രാജന്റെ ഭാര്യ ഷേർലി രാജൻ (66)നിര്യാതയായി.ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ് കാപ്പിലിന്റെ(ഡാളസ് )സഹോദരിയാണ് പരേത.
ഗ്രീൻ ബംഗ്ലാവിൽ പരേതരായ കെ എസ് ജോഷ്വാ യുടെയും കുഞ്ഞു കുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ് ഷെർലി.
ഭൗതികശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 30ന് ഭവനത്തിൽ ആരംഭിച്ച 3 മണിക്ക് കാപ്പിൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റിനോഷ് (ബാംഗ്ലൂർ), റിറ്റിൻ (ദുബൈ),ഡോ:രീഷ (ബാംഗ്ലൂർ). മരുമക്കൾ: സീന , ജിഷ, അശോക് മൂതയിൽ സഹോദരങ്ങൾ: ഡയസി -തങ്കച്ചൻ, ലലി-സാം, സന്തോഷ് -ബീന ഡാളസ് ), കൊച്ചുമോൻ -ശ്രീലത.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്( യു എസ് എ ) നാഷണൽ ചെയര്മാന് ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ജീമോൻ ജോർജ് എന്നിവർ സന്തോഷ് കാപ്പിലിന്റെ (ഡാളസ് ) സഹോദരിയുടെ ആകസ്മീക വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും, അനുശോചനം അറിയിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് 9605109132, 9645429043
വാർത്ത:പി പി ചെറിയാൻ, ഡാളസ്
