
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ആഭിമുഖ്യത്തില്‍ ‘റമദാന് ബ്ലസ്സിംഗ്സ്’ എന്ന പേരില്‍ ഇഫതാര്‍ മീല്‍ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖില്ലും പരിസരങ്ങളിലും സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി രണ്ടായിരം ഇഫ്താര്‍ മീല്‍ വിതരണം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേഷന് മാനേജര്‍ സക്കീര്‍ ഹുസൈന്, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ കെഎം, പര്‍ച്ചേഴ്സ് മാനേജര്‍ ഷാഹിര്‍ എംവി, എച്ച്ആര്‍ മാനേജര്‍ ഷഹ്ഫാദ്, ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടിസി, മാര്‍ക്കറ്റിംഗ് കോർഡിനേറ്റർ ഷേര്‍ളിഷ് ലാല്‍, കമ്മ്യൂണിക്കേഷൻ മാനേജർ അനസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റമദാന് കിറ്റ് വിതരണം. റമദാന് അവസാനം വരെ തുടരുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഫതാര്‍ മീല്‍ വിതരണം ചെയ്യുമെന്ന് കമ്പനി സിഇഒ ഹബീബ് റഹ്മാന് അറിയിച്ചു.


