
മനാമ: റോയല്‍ ബഹ്റൈന്‍ വ്യോമസേനയില്‍ (ആര്.ബി.എ.എഫ്) ബഹ്റൈന്‍ ഷീല്‍ഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.
സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ രാജാവ് നിയോഗിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ഡോ. ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബി.ഡി.എഫ്. ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സാമ്പത്തിക- സാങ്കേതിക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, റോയല്‍ കോര്‍ട്ടിലെ സ്പെഷ്യല്‍ ഫോളോ-അപ്പ് അഫയേഴ്സ് മേധാവി മുഹമ്മദ് ബഹുസൈന്‍ അല്‍ മുസല്ലം, ആര്.ബി.എ.എഫ്. കമാന്‍ഡര്‍ മേജര്‍ ജനറല്‍ പൈലറ്റ് ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പങ്കെടുത്തു.
ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.
പദ്ധതിയുടെ നടത്തിപ്പിന്റെ ഘട്ടങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന നൂതന സംവിധാനങ്ങളെയും ആധുനിക സൗകര്യങ്ങളെയും കുറിച്ചും മിലിട്ടറി വര്‍ക്ക്സ് ഡയറക്ടര്‍ കമാന്‍ഡര്‍-ഇന്‍-ചീഫിന് വിശദീകരിച്ചുകൊടുത്തു.


