
വാഷിംഗ്ടൺ: ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, അമേരിക്കൻ പോളിസി ഫോർ ഡിഫൻസ് ആക്ടിംഗ് അണ്ടർ സെക്രട്ടറി അലക്സാണ്ടർ വെലസ് ഗ്രീനുമായി പെന്റഗൺ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.വിവിധ മേഖലകളിൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനായി അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള രാജ്യത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പരസ്പര താൽപര്യമുള്ള മേഖലകളിൽ സംയുക്ത ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച നടന്നു.
