ന്യൂഡല്‍ഹി: നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യു.എ.ഇ. നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഫെബ്രുവരി 15നാണ് യു.എ.ഇ. വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) ചേതന്‍ ശര്‍മ അറിയിച്ചു.
മാര്‍ച്ച് 5ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥയറിയാന്‍ ഷഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴി അബുദാബിയിലെത്തിയത്.
Trending
- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല