
മനാമ: ബഹ്റൈനിലെ മുഹറഖില്‍ സ്കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം കാത്തുനില്ക്കുന്ന വേളകളിലും മറ്റും വെയിലും മഴയുമേല്ക്കാതെ കയറിനില്ക്കാന് ഷെഡുകള്‍ പണിയും.
ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകണ്ഠ്യേന അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. കൗണ്‍സിലിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഖാദര്‍ സയ്യിദാണ് ഈ നിര്‍ദേശം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം കൗണ്‍സില്‍ അത് അംഗീകരിക്കുകയായിരുന്നു.
സ്കൂളുകളുടെ പുറത്ത് ഇങ്ങനെ ഷെഡുകള്‍ പണിയുന്നത് ആഡംബരമല്ലെന്നും അത്യാവശ്യമാണെന്നും അബ്ദുല്‍ ഖാദര്‍ സയ്യിദ് പറഞ്ഞു. സ്കൂള്‍ പരിസരത്ത് സുരക്ഷിതത്വം നമ്മുടെ കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.


