ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രനെപ്പറ്റിയുള്ള ആഷ്മി സോമൻ എന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആര്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്..എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ നിരയിൽ നിന്ന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയാണെന്നും സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണ്ണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്… മേയറാണ്..
72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ നിരയിൽ നിന്ന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയാണ്..
സഖാവായത് കൊണ്ട് മാത്രം ആക്രമണങ്ങൾ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നു…
സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണ്ണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതി..