ന്യൂഡല്‍ഹി: വ്യക്തിപരമായും രാഷ്ട്രീയമായും തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന നേതാവാണ് ശശി തരൂർ എം.പി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹം സംസാരിച്ചത് വാര്‍ത്തയായിരുന്നു. രാഷ്ട്രീയ രംഗത്ത് വരേണ്ട മാറ്റം ശശി തരൂർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബി.ജെ.പിയുടെയും ഹിന്ദുത്വ പാർട്ടികളുടെയും കടുത്ത വിമർശകനായ ശശി തരൂർ ഇപ്പോൾ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഈ അപൂർവ അഭിനന്ദനത്തിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം ഖുശ്ബു നടത്തിയ പ്രസ്താവനയാണ്. വലതുപക്ഷത്തേക്കാള്‍ നിങ്ങള്‍ ശരിക്കൊപ്പം നിന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ് ഖുശ്ബു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. താമസിയാതെ ദേശീയ കമ്മിറ്റി അംഗമായി. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ താരമുഖങ്ങളിലൊന്നാണ് ഖുശ്ബു. കഴിഞ്ഞ ദിവസം അവർ നടത്തിയ പ്രസ്താവന വാർത്തകളിൽ നിറഞ്ഞിരുന്നു.