ദുബായ്: ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ 55-ാം പിറന്നാളിനോടനുബന്ധിച്ചു ബുർജ് ഖലീഫയിൽ തെളിഞ്ഞ ആശംസ സന്ദേശം വ്യത്യസ്തമായി. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ,രാവൺ, ഡോൺ, തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി ബുർജ് ഖലീഫയിൽ തെളിഞ്ഞ പിറന്നാൾ ആശംസകൾക്കുമുന്നിൽ ഷാരൂഖ് ഖാനും എത്തി.അതിന്റെ ചിത്രങ്ങളും വീഡിയോയും ഷാരൂഖ് ട്വിറ്ററിൽ പങ്കുവച്ചു.
good morning my Farishta 💜 still living in the frenzy 😍 how you forgot to look at the camera & kept looking at yourself…you were absolutely mesmerized by yourself..it is visible 🤭 it's so awwdorable when you asked "can you guys shoot me also?" & @gaurikhan's laughter then 🤭 pic.twitter.com/a41IG9lhn6
— Sneha Rukh Khan (@ShahRukhKiSneha) November 3, 2020
“ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉയരമുള്ള സ്ക്രീനിൽ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു. എന്റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ഈ ബിഗ് സ്ക്രീനിൽ എത്തിച്ച സുഹൃത്ത് മുഹമ്മദ് അൽഅബ്ബാറിന് നന്ദി. എന്റെ കുട്ടികൾക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു” ബുർജ് ഖലീഫ, എമാർ ദുബായ് എന്നിവരെ ടാഗ് ചെയ്ത് ഷാരൂഖ് ട്വീറ്റ് ചെയ്തു.