മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ പ്രവർത്തകർ കൂട്ടത്തല്ലിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് നിയന്ത്രണം ലംഘിച്ച് കേക്കിന് വേണ്ടി അടികൂടിയ പ്രവർത്തകരെ പൊലീസ് എത്തിയാണ് ശാന്തമാക്കിയത്. പവാറിന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചായിരുന്നു ആഘോഷങ്ങൾ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേക്കിനായി അടിപിടി കൂടുന്ന പ്രവർത്തകരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.


