
മനാമ: ഒ.ഐ.സി.സി. വനിതാവിഭാഗം ദേശീയ സെക്രട്ടറി ഷംന ഹുസൈന് ബഹ്റൈന്‍ ഒ.ഐ.സി.സി. വനിതാ വിഭാഗം ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
ഉദ്യോഗാര്‍ത്ഥമാണ് ഷംനയും കുടുംബവും സൗദി അറേബ്യയിലേക്ക് പോകുന്നത്. വനിതാവിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഷനംയുടെ പ്രവര്‍ത്തനം വലിയ പങ്കു വഹിച്ചതായും അവരുടെ പ്രോത്സാഹനവും നേതൃത്വ കഴിവുകളും സംഘടനയിലെ മറ്റംഗങ്ങള്‍ക്ക് പ്രചോദനമായെന്നും ഒ.ഐ.സി.സി. ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി. വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം നേതാക്കളായ സെഫി നിസാര്‍, നസീബ കരീം, ഷീജ നടരാജന്, ആനി അനു, ബ്രയിറ്റ് രാജന്, ബിന്ദു റോയ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
