പോപ്പ് ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം. മകനൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടെയാണ് താരം ആക്രമണത്തിന് ഇരയായാത്. അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാഗ് നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് സംഭവം പങ്കുവെച്ചത്.
സ്പെയിനിലെ ബാഴ്സിലോനയിൽ താമസിക്കുന്ന ഷക്കീര 8 വയസുള്ള മകന് മിലാനോടൊപ്പമാണ് നടക്കാനിറങ്ങിയത്. ആക്രമണത്തിനിടെ നഷ്ടപ്പെട്ട താരത്തിന്റെ ബാഗ് പിന്നീട് തിരിച്ചുകിട്ടി. എന്നാൽ പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്.
ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യാത്ര വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്സിലോണയില്‍ അനുമതിയുണ്ട്.