മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ സമാപന ചടങ്ങ് ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നാസർ ബിൻ ഹമദ് പ്രീമിയർ ലീഗ് ചടങ്ങ് നടന്നത്.
ചടങ്ങിൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ബഹ്റൈൻ ഫുട്ബോൾ അസോസിയേഷൻ (ബിഎഫ്എ) ചെയർമാൻ ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ലീഗിലെ ചാമ്പ്യൻമാരായ ദി ഹിദ്ദ് ടീമിന് ട്രോഫി കൈമാറി. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് വൈസ് ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ എച്ച് എച്ച് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ ദേശീയ ടീമുകളുടെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശങ്ങളും മേൽനോട്ടവും ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളും കായിക മേഖലകളിൽ വൻ വിജയത്തിന് കാരണമായതായി ബഹ്റൈൻ ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊറോണ വൈറസിന്റെ ഫലമായുണ്ടായ വെല്ലുവിളികൾക്കിടയിലും ഈ വർഷത്തെ സീസൺ വിജയകരമാണെന്നും നല്ല രീതിയിലാണ് അവസാനിച്ചതെന്നും ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ടീമായ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ അധ്യക്ഷതയിലുള്ള ക്ലബ്ബിന്റെ ബോർഡിനെ അദ്ദേഹം പ്രശംസിക്കുകയും ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്റൈൻ ഫുട്ബോൾ അസോസിയേഷന്റെ പങ്ക് പ്രശംസിക്കുകയും ചെയ്തു. ഫുട്ബോൾ ലീഗിനെ സ്പോൺസർ ചെയ്ത കമ്പനികളെയും സ്ഥാപനങ്ങളെയും ബാങ്കുകളെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു.
സമാപന ചടങ്ങിൽ സ്പോൺസർ ചെയ്യുന്ന കമ്പനികളെയും മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളേയും ആദരിച്ചു. കോവിഡ്-19 നെ നേരിടുന്നതിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശപ്രകാരം ഫേസ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടുമുള്ള മുൻകരുതൽ നടപടികളോടെയാണ് ചടങ്ങ് നടന്നത്.