മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ച ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസിന് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മത്സരവേദി സന്ദർശിച്ചു ആശംസ നേർന്നു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് റേസ് നടക്കുന്നത്.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും ഹൈ അതോറിറ്റി ഓഫ് റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഫൈസൽ ബിൻ റാഷിദ് ആൽ ഖലീഫയും പങ്കെടുത്തു.
ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (BREEF) സംഘടിപ്പിക്കുന്ന പ്രാദേശിക, അന്തർദേശീയ യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. ബാപ്കോ എനർജീസ് ആണ് (ഡയമണ്ട് സ്പോൺസർ). ബെനാ ആൻഡ് അൽ സലാം ബാങ്ക് (പ്ലാറ്റിനം സ്പോൺസർ), ജി.എഫ്.എച്ച് ബാങ്ക് (ഗോൾഡ് സ്പോൺസർ), അൽബ (സിൽവർ) സ്പോൺസർ), ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ബ്രോൺസ് സ്പോൺസർ).
മത്സരങ്ങളിലെ പങ്കാളിത്തം വർധിച്ചത് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചൂണ്ടിക്കാട്ടി. റൈഡർമാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു
.