പാലക്കാട്: പാലക്കാട് സി.പി.എം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന് ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്റെ അമ്മ ദേവാനി, ആവസിന്റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷാജഹാൻ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷം മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിക്കും സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവരിൽ രണ്ടു പേര് ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ