താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.
ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നാലു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങളടങ്ങുന്ന കൂടുതല്‍ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിനുപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിശദമായ സി.സി.ടി.വി. പരിശോധനയും നടക്കുന്നുണ്ട്. ആക്രമണം നടത്താന്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നറിയുന്നു. കൂടുതല്‍ പരിശോധന നടക്കുകയാണ്.
പ്രതികളെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കാന്‍ താമരശ്ശേരിയില്‍ കൊണ്ടുവന്നാല്‍ തടയുമന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പരീക്ഷയ്ക്കെത്തിക്കുന്നത് മറ്റു കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Trending
- വയനാട്ടില്‍ പുള്ളിപ്പുലി കേബിള്‍ കെണിയില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
- ബഹ്റൈനില്‍ സൈനല്‍ പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില്‍ നിര്‍മ്മാണച്ചെലവ് വര്‍ധന: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- സ്കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
- ഹമദ് രാജാവ് റമദാന് ഇഫ്താര്‍ വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം
- കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു