ന്യൂയോര്‍ക്ക്:അമേരിക്കയില്‍ ഷൂട്ടിങ്ങിനിടെ, ബോളിവുഡ് നടന് ഷാരൂഖ് ഖാന് പരിക്ക്. അപകടത്തില്‍ മൂക്കിന് പരിക്കേറ്റ ഷാരൂഖ് ഖാന് ശസ്ത്രക്രിയ നടത്തി.
ലോസ് ഏഞ്ചല്‍സിലാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ഷാരൂഖ് ഖാന് അമേരിക്കയിലെത്തിയത്. ഷൂട്ടിങ്ങിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റത്. മൂക്കില്‍ നിന്ന് ചോര വന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചോര വരുന്നത് നിര്‍ത്താന്‍ ഒരു ചെറിയ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
മൂക്കില്‍ ബാന്‍ഡേജ് ഒട്ടിച്ചതിന് ശേഷം ആശുപത്രി വിട്ട ഷാരൂഖ് ഖാന് ഇന്ത്യയിലേക്ക് മടങ്ങി. നിലവില്‍ വിശ്രമത്തിലാണ് ഷാരൂഖ് ഖാന്.