കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്ന ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന് ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. അതേസമയം, ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്കി. ഭര്‍ത്താവിന്റെ അമ്മാവന് മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ഷബ്നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
Trending
- കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ
- ‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
- റമദാന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
- കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; ‘തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു’
- സേവന നിരക്കുകള്‍: ഡെയ്ലി ട്രിബ്യൂണ്‍ വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ