മനാമ: നാഷനൽ സ്പേസ് സയൻസ് അതോറിറ്റിയിലെ (എൻ.എസ്.എസ്.എ) എൻജിനീയറായ യൂസഫ് അൽ ഖത്തന്‍ സ്പേസ് ജനറേഷൻ അഡ്വൈസറി കൗൺസിൽ (എസ്.ജി.എ.സി) ഏർപ്പെടുത്തിയ എസ്.ജി.സി - ഐ.എസി 2023 നെബുല അവാർഡ്.നെബുല അവാർഡ് നേടുന്ന ആദ്യ ബഹ്റൈനിയാണ് അൽ ഖത്താൻ. ലോകമെമ്പാടുമുള്ള 10 പേർക്കാണ് അവാർഡ് പ്രഖ്യാപിച്ചത്. ബഹ്റൈൻ യുവാക്കളുടെ കഴിവുകളിൽ അഭിമാനിക്കുന്നതായി എൻ.എസ്.എസ്.എ സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു. 75ലധികം രാജ്യങ്ങളിൽ നിന്നുള്ള 500 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ. 300ലധികം പേരിൽനിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്