ആലപ്പുഴ: കായംകുളം എംഎസ്എഫ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചെരുപ്പെടുക്കാന്‍ പറഞ്ഞത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ ജിഷ്ണുവിന് മര്‍ദനമേറ്റത്. കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച ശേഷം കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ചെന്നും ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോളജിലെ ലഹരി ഉപയോഗവും ലഹരിക്കച്ചവടവും ജിഷ്ണു ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ വിഷയമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്ഐയിലെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചതെന്ന് ജിഷ്ണു ആരോപിച്ചു. കോളജിൽ ഒരു ക്വട്ടേഷൻ സംഘത്തെ പോലെ നിൽക്കുന്ന അക്രമികൾക്കെതിരെ നേരത്തെയും കോളജ് അധികൃതർ നടപടിയെടുത്തിരുന്നു. കഴിഞ്ഞ യൂണിയന് തെരഞ്ഞെടുപ്പ് കാലത്താണ് സംഘം എസ്എഫ്ഐയിൽ ചേർന്നത്. തനിക്കെതിരെ സംഘം നേരത്തെയും ഭീഷണി മുഴക്കിയിരുന്നെന്നും ജിഷ്ണു പറഞ്ഞു. സംഭവത്തിൽ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയതായി ജിഷ്ണു പറഞ്ഞു.
Trending
- യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ
- എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
- കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് – ബഹ്റൈൻ പ്രതിഭ
- ബഹ്റൈനില്‍ സ്വകാര്യ ആശുപത്രികളുടെ ഫീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ
- സമൂഹമാധ്യമം വഴി അധിക്ഷേപം: ബഹ്റൈനില്‍ യുവാവ് റിമാന്‍ഡില്‍
- ‘ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു’; ബജറ്റിനെതിരെ മുഖ്യമന്ത്രി
- “ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല”: മഹേഷ് നാരായണൻ
- പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിക്കുന്ന കേന്ദ്ര ബഡ്ജറ്റ് :ബേസിൽ നെല്ലിമറ്റം

