ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഒൻപത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.വമ്പൻ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഭാഗങ്ങൾ പൂർണമായി തകർന്നു. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്