മനാമ: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഏഴ് പ്രതികൾക്കും രണ്ട് റെസ്റ്റോറന്റുകൾ 1000 ബഹ്റൈൻ ദിനാർ മുതൽ 2000 ബഹ്റൈൻ ദിനാർ വരെ പിഴ ചുമത്താനും കോടതി വിധിച്ചു.
വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളിൽ രണ്ട് റെസ്റ്റോറന്റുകൾ ലംഘനം നടത്തിയതായി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അകലം പാലിക്കുക, ഒരു മേശയുടെ ശേഷിയുടെ 50% കവിയരുത്, മാസ്ക് ധരിക്കുക എന്നിവയാണ് ലംഘിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്. പ്രതികളെ പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടു.