
മനാമ: ബഹ്റൈനില്‍ എ.ടി.എം. കത്തിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈനികളായ ഹസ്സന് കാസിം അബ്ദുല്‍ കരീം (19), അലി ഇബ്രാഹിം അബ്ദുല്‍ ഹുസൈന് (23) എന്നിവരാണ് അറസ്റ്റിലായത്. കാപ്പിറ്റല്‍ ഗവര്ണറേറ്ററിലെ നയീം പ്രദേശത്തുള്ള ഒരു ദേശീയ ബാങ്കിന്റെ എ.ടി.എമ്മിനാണ് തീവെച്ചത്. സ്ഫോടനമുണ്ടാക്കാന്‍ വേണ്ടി ഒരു ഗ്യാസ് സിലിണ്ടര്‍ അവിടെ കൊണ്ടുപോയി വെച്ച ശേഷമാണ് ഹസ്സന് തീവെച്ചത്. ഇതിന് അലി സഹായിച്ചതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഫോടനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പോലീസ് അധികൃതര്‍ പറയുന്നു.


