മനാമ : ജീവന്റെ ജലപ്രവാഹമായ രക്തദാനത്തിലൂടെ അമൂല്യതയുടെ മറ്റൊരു ഗാന്ധി ജയന്തിയുമായി സീറോമലബാർ സൊസൈറ്റി.രക്തദാനമെന്ന ജീവകാരുണ്യത്തിന് സന്നദ്ധസേനയായി, സിറോ മലബാർ സൊസൈറ്റിയുടെ നിരവധി അംഗങ്ങൾ പങ്കാളികളായി.
മതേതരത്വത്തിൻറെ മഹത്വവും, ഗാന്ധിസത്തിൻറെ മൂല്യവും പുതുതലമുറയിലേക്ക് പകർന്നുകൊടുക്കുകയാണ് രക്തദാന ക്യാമ്പിലൂടെ സീറോ മലബാർ സൊസൈറ്റി ലക്ഷ്യമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.
ജീവിതം വസന്തത്തിൽ നിന്നും വേനലിലേക്ക്,ആകസ്മികമായ് വീഴുമ്പോൾ,പാതി വഴിയിൽ നിലച്ചു പോയേക്കാവുന്ന ജീവിതങ്ങളെ സഹജീവി സ്നേഹത്തോടെ, നിരന്തര ജാഗ്രതയോടെ , കരുതലിൻറെ കവചം തീർക്കുമെന്ന് ,അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
.ജോയി എലുവത്തിങ്കൽ സ്വാഗതവും കൺവീനർ ഷിജു ആൻറണി നന്ദി പറഞ്ഞു.ഭാരവാഹികളായ ജോജി വർക്കി, .ഷെബിൻ സ്റ്റീഫൻ, .മോൻസി മാത്യു, പോളി വിതയത്തിൽ, റൂസ്സോ, . ജോൺ ആലപ്പാട്ട്, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി.