താനൂർ: മലപ്പുറം താനൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാവിലെ ഏഴരയോടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടന മായി മാറുകയായിരുന്നു.
