കൊച്ചി: ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറൻ്റയിനിൽ കഴിയുകയാണ്. ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു.
അഭിനേതാകൾ
വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ
സാങ്കേതിക പ്രവർത്തകർ
രവി ചന്ദ്രൻ (ക്യാമറമാൻ ), പ്രദീപ് വള്ളിക്കാവ് (സംവിധായകൻ),കനകരാജ് (ക്യാമറമാൻ ), സുധീഷ് ശങ്കർ (സംവിധായകൻ)
ഈ സീരിയലിൻ്റെ നിർമ്മാതാവിനെ അപകീർത്തി പ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. അത് തീർത്തും വാസ്തവ വിരുദ്ധമാണെന്നും, ലൊക്കേഷനിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായതെന്നും എല്ലാവരെയും അറിയിക്കുന്നു. എല്ലാ ലൊക്കേഷനുകളിലും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റിക്ക് വേണ്ടി ചെയർമാൻ ജി ജയകുമാർ,ജനറൽ സെക്രട്ടറി പി സുരേഷ് ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.