
മനാമ: ബഹ്റൈനില്‍ നിയമം ലംഘിച്ച് ചെമ്മീന്‍ പിടിക്കുന്നതിനിടയില്‍ കടലില്‍ വീണു കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫഷ്ത് അല്‍ അദാം മേഖലയില്‍ നിയമവിരുദ്ധമായി നിരോധിത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്തുടര്ന്ന് പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നതിനിടെയാണ് ബോട്ട് കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടിലിടിച്ച് അതില്‍നിന്ന് ഒരാള്കടലില് വീണത്.
