
മനാമ: ബഹ്റൈനില്‍ കഴിഞ്ഞദിവസം കടലില്‍ വീണ് കാണാതായ നാവികനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പോലീസ്, വ്യോമസേനാ വിഭാഗങ്ങളുമായി സഹകരിച്ചാണ് തിരച്ചില്‍. നാവികന്റെ കാര്യത്തില്‍ നാട്ടുകാര്‍ക്കുള്ള ആശങ്കയ്ക്കും ജാഗ്രതയ്ക്കും കോസ്റ്റ് ഗാര്‍ഡ് നന്ദി അറിയിച്ചു. എന്നാല്‍ സ്വന്തം നിലയ്ക്ക് ആരും തിരച്ചില്‍ നടത്തരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
നാവികനെ എത്രയും വേഗം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
