ഭാര്യയുമായി വേർപിരിയുന്ന വിവരം പങ്കുവെച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണെന്നും വിനായകൻ പറഞ്ഞു.
ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയും തമ്മിലുള്ള ഭാര്യാ-ഭർത്തൃ ബന്ധവും നിയമപരമായ ബന്ധങ്ങളും ഈ ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദിയെന്നും വിനായകൻ വീഡിയോയിൽ പറഞ്ഞു.