
മനാമ: ബഹ്റൈനിലെ പ്രമുഖ അവതാരകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ അജു റ്റി. കോശിക്ക് സുഹ്യത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി.
23 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന അജുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നിരവധി സുഹൃത്തുക്കള്‍ പങ്കെടുത്തു. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, പത്തനംതിട്ട അസോസിയേഷന് എന്നിവയില്‍ അംഗം കൂടിയായിരുന്നു അജു.
ഇന്ത്യന്‍ ഡിലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സി.പി. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സോമന് ബേബി, അഡ്വ. വി.കെ. തോമസ്, എന്‍.കെ. മാത്യൂ, ജോര്‍ജ്ജ്കുട്ടി കെ., എബി കുരുവിള, അഡ്വ. ബിനു മണ്ണില്‍ വര്‍ഗ്ഗീസ്, ബെന്നി വര്‍ക്കി, ലെനി പി. മാത്യൂ, ബിനു രാജ് തരകന്, ബിനു പാപ്പച്ചന്, ബിനു മാത്യൂ ഈപ്പന്, റോയി ബേബി, മാത്യു വര്‍ഗ്ഗീസ്, സിബി ഉമ്മന്‍ സഖറിയ, ജിനു ചെറിയാന്, ഏബ്രഹാം ജോര്‍ജ്ജ്, അനോ ജേക്കബ്, ഡോ. പ്രിന്‍സ് പാപ്പച്ചന്, എം.എം. മാത്യു തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ലിസ്ബെത്ത് എല്ലാ ബിനു ഗാനങ്ങള്‍ ആലപിച്ചു. അജു റ്റി. കോശിക്ക് ഉപഹാരം നല്‍കുകയും ചെയ്തു. ബിനോജ് മാത്യു, ക്രിസ്റ്റി പി. വര്‍ഗ്ഗീസ് എന്നിവര്‍ യോഗം നിയന്ത്രിച്ചു. ജേക്കബ് പി. മാത്യു നന്ദി പറഞ്ഞു.


