ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു