തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനാണ് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ നൽകിയത്.
തുകയ്ക്കുള്ള ചെക്ക് മന്ത്രി ഡോ. ബിന്ദുവിന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണനാണ് കൈമാറിയത്. അസോസിയേഷൻ ഭാരവാഹികളായ ആർ രാജൻ, സി പി രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, ഡോ. വി എം സുനന്ദകുമാരി, എം വിജയകുമാരൻ നായർ എന്നിവരും സന്നിഹിതരായി.