വാഷിംഗ്ടണ്‍ : യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര് വോട്ടു ചെയ്തു.
ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിച്ച ഇവര്‍ ഒബാമ അഡ്മിനിസ്ട്രേഷന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
നന്ദയുടെ നിയമനം കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ അദ്ധ്യക്ഷ ജുഡിച്ചുവിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നന്ദയുടെ നിയമനത്തില്‍ അഭിമാനം കൊള്ളുന്നതായും ജൂഡി പറഞ്ഞു. ബൈഡന് ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങള്‍ നേരിടുന്നതിന് പ്രഗല്ഭയായി സോളിസിറ്ററയാണ് ബൈഡന് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ അണ്ടര്‍ സെക്രട്ടറി ടോം പെര്സ് അഭിപ്രായപ്പെട്ടു.
കണക്റ്റികട്ടില്‍ ജനിച്ചു വളര്‍ന്ന സീമാനന്ദ ബോസ്റ്റണ്‍ കോളേജ് ഓഫ് ലൊസ്ക്കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ ഹാര്‍വാര്‍ഡ് ടെലിസ്ക്കൂള്‍ ലേബര്‍ ആന്റ് വര്‍ക്ക് ലൈഫ് പ്രോഗ്രാം ഫെല്ലോയാണ്.
ഗവണ്മെന്റ് സര്‍വ്വീസില്‍ 15 വര്‍ഷത്തോളം ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച സീമാ നന്ദ പുതിയ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ഏറ്റവും അര്‍ഹയായ സ്ഥാനാര്‍ത്ഥിയാണെന്നാണ് ബൈഡന് ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.