തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സംവാദ മത്സരത്തിൽ കേരള ലോ അക്കാദമി ലോ കോളേജ് എൻ എസ് എസ് ടീം രണ്ടാം സ്ഥാനം നേടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജൻഡർ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി “സ്ത്രീധന സംമ്പ്രദായം കാലഹരണപ്പെടും” എന്ന വിഷയത്തിലാണ് കോളേജ്, ജില്ലാ, സംസ്ഥാന തല മത്സരങ്ങൾ യഥാക്രമം നടന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ K.E.T കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോടും ലോ അക്കാദമി ലോ കോളേജ് തിരുവനന്തപുരവുമാണ് മത്സരിച്ചത്.
ടീം അംഗങ്ങളായ ജി. എസ് ഗോകുൽ, ഷർമിന നിഷാദ്, ഋത്വിക് ദേവ് വി. എസ്, സുരഭി, മില്ലേനിയൻ എന്നിവരോടൊപ്പം ലോ അക്കാദമി എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അരുൺ ഉണ്ണിത്താനും രേഷ്മ സോമനും ചടങ്ങിൽ സംബന്ധിച്ചു.