മക്ക: രണ്ടാംഘട്ട ഉംറ തീർഥാടനത്തിന് ഇന്ന് തുടക്കമായി. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. മക്കയില്‍ പുറത്തുനിന്നുള്ളവർക്ക് ഇന്നുമുതല്‍ നമസ്കരിക്കാനെത്താം. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് 14 ദിവസത്തെ രണ്ടാം ഘട്ട തീര്‍ത്ഥാടനവും നടക്കുക.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2,20,000 പേർ ഉംറ തീർഥാടനം നിർവഹിക്കും. 5,60,000 പേർ നമസ്കാരത്തിനായും മസ്ജിദുൽ ഹറമിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 6000 പേര്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി നല്‍കിയിട്ടില്ല. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.