
മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
എജുക്കേഷന്‍ പ്ലസിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആശുപത്രികളാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍, മറ്റു ജി.സി.സി, രാഷ്ട്രങ്ങള്‍, ഈജിപ്ത്, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യം കൈമാറുന്നതിനും മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയാണ് കോണ്‍ഫറന്‍സ് നല്‍കുന്നതെന്ന് സൈക്യാട്രിക് ഹോസ്പിറ്റലിലെ മെഡിക്കല്‍ സര്‍വീസസ് മേധാവിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണുമായ ഡോ. ഷൈമ ബുച്ചേരി പറഞ്ഞു.
