തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര് 1 മുതല് സ്വകാര്യ ബസുകളിലും കെഎസ്ആര്ടിസി ബസുകളിലും ഇത് നിര്ബന്ധമാക്കും. സെപ്റ്റംബര് 1 മുതല് സീറ്റ് ബെല്റ്റ് കര്ശനമാക്കുമെന്ന് മുന്പ് തീരുമാനിച്ചിരുന്നു. എന്നാല് റോഡ് സുരക്ഷ സംബന്ധിച്ച് ചേര്ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില് മാറ്റം വരുത്തുവാന് ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.
Trending
- കഞ്ചാവ് വേട്ടയില് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്ത്ഥികള്ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില് വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്ഷുറന്സ് തുക തട്ടാന് ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ
- ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന് വിസമ്മതിച്ച യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
- വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി