
മനാമ: ലോക ഹൈഡ്രോഗ്രാഫി ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹാമര്‍ വ്യക്തമാക്കി.
സമുദ്ര സുരക്ഷ, തീരദേശ വികസനം, സുസ്ഥിര സമുദ്രവിഭവ ഉപയോഗം എന്നിവയ്ക്ക് ഹൈഡ്രോഗ്രാഫിക് സര്‍വേ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര മണല്‍ വിഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയ്ക്കായി നൂതന സെന്‍സറുകളും ത്രിമാന കടല്‍ത്തീര മാപ്പിംഗും സര്‍വേ നടത്തുന്ന കപ്പലില്‍ സജ്ജീകരിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
