മനാമ: സുസ്ഥിര ഊർജ്ജ അതോറിറ്റി (എസ്ഇഎ) പ്രസിഡന്റ് ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ ബഹ്റൈനിൽ പുതുതായി നിയമിച്ച ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഡോ. മിർസ പ്രശംസിച്ചു.
പുനരുപയോഗ ഊർജ്ജത്തിനും , ഊർജ്ജ കാര്യക്ഷമതയ്ക്കുമുള്ള ദേശീയ പദ്ധതികളെക്കുറിച്ചും രണ്ട് മേഖലകളിലും നിലവിലുള്ളതും ഭാവിയിൽ നടക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ചും എസ്എഎ പ്രസിഡന്റ് അംബാസഡറോട് വിശദീകരിച്ചു. സൗരോർജ്ജ പദ്ധതികൾക്കായി പരിമിതമായ സ്ഥലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യം സ്വീകരിച്ച നടപടികളും അദ്ദേഹം എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര സോളാർ എനർജി അലയൻസിലെ ബഹ്റൈൻ പങ്കാളിത്തത്തിലൂടെ ഇരു പാർട്ടികളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും പുനരുപയോഗ ഊർജ്ജ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും എസ്ഇഎയുമായി പ്രവർത്തിക്കുന്നതിനും ഇന്ത്യൻ അംബാസഡർ ആഗ്രഹം പ്രകടിപ്പിച്ചു.