മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ ഒക്ടോബർ 4 ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ്, ടെക്നിക്കൽ സ്റ്റാഫുകളാണ് ഒക്ടോബർ 4 മുതൽ സ്കൂളുകളിൽ എത്തുക. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.
അദ്ധ്യാപകരിലെ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫും, വിവിധ മന്ത്രാലയ ഡയറക്ടറേറ്റുകളിലും വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാരും പങ്കെടുക്കണം. പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് അധ്യാപകർക്കും ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ 1% പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
അധ്യാപകരുടെ ഹാജർ ഷെഡ്യൂൾ റൊട്ടേഷൻ വഴി നിർണ്ണയിക്കാനും ക്ലാസ് ഹാജർ വഴിയോ വിദൂരമായിട്ടോ അസൈൻമെന്റുകൾ വിതരണം ചെയ്യുന്നതിനും സ്കൂൾ അഡ്മിനിസ്ട്രേഷൻ, അദ്ധ്യാപകരുമായി ആശയവിനിമയം നടത്തും.
അതേസമയം, പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 11 ന് പുതിയ അധ്യയന വർഷം ആരംഭിക്കും. വിദൂര പഠനത്തിന് പുറമേ ഫിസിക്കൽ സ്കൂൾ ഹാജർ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ വിദൂരമായി പഠിക്കണം. നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒക്ടോബർ 25 ന് സ്കൂളുകളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സുരക്ഷാ നടപടികളും പുതിയ അധ്യയന വർഷത്തേക്കുള്ള അന്തിമ തയ്യാറെടുപ്പുകളും എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.